ലേണ്‍ ദി ഖുര്‍ആന്‍ പ്രഥമ ഓണ്‍ലൈന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു.

റിയാദ് : റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഈ വര്‍ഷം പുതുതായി ആരംഭിച്ച ലേണ്‍ ദി ഖുര്‍ആന്‍ പ്രഥമ ഓണ്‍ലൈന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു. സഈദ് കുമരനെല്ലൂര്‍ , അന്‍വര്‍ കുഞ്ഞിമോന്‍, റാഹില അബ്ദുറഹ്മാന്‍ , തസ്നീം ഇ.എച്ച്, ‌ എന്നിവര്‍ 100 മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. നവംബര്‍ 9,10 ദിവസങ്ങളിലായിരുന്നു ഓണ്‍ലൈന്‍ പരീക്ഷ സംഘടിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ പരീക്ഷാര്‍ത്ഥികള്‍ക്കും ഇമെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചതായി ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷ ബോര്‍ഡ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി അറിയിച്ചു.

പ്രായഭേദമന്യേ നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പരീക്ഷയില്‍ പങ്കെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു. സിലബസ് ക്രമത്തിലുള്ള പാഠഭാഗം ഡൌണ്‍ലോഡ് ചെയ്യാനും അനായാസം രജിസ്റ്റര്‍ ചെയ്യാനുമുള്ള ക്രമീകരണമാണ് www.learnthequran.org എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കിയത് എന്ന് ഹനീഫ് തോട്ടത്തില്‍ , ശഫീഖ് അബ്ദുൽ ബാരി, മുനീർ , രഹീല എന്നിവര്‍ അറിയിച്ചു. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 ഒബ്ജക്ടിവ് ചോദ്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്. തബാറക്ക ജുസ്അ് അടിസ്ഥാനമാക്കിയുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ 2019 നവംബര്‍ മാസത്തില്‍ നടക്കുമെന്നും ആയിരത്തിലധികം ആളുകള്‍ക്ക് ഒരേ സമയം പരീക്ഷ എഴുതാവുന്ന സാങ്കേതിക സംവിധാനം ഒരുക്കുമെന്നും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ കെ.ഐ.ജലാല്‍, അബ്ദുറസാഖ് സ്വലാഹി, സഅദുദ്ദീന്‍ സ്വലാഹി എന്നിവര്‍ അറിയിച്ചു.
WEDNESDAY, DECEMBER 26, 2018
RIYADH News Link

***************************************************************************************************************************


ﺍﻟﺣﻣﺩلله رب ﺍﻟﻌﺎﻟﻣﻳﻥ ﺍﻟﺻﻼﺓ ﻭﺍﻟﺳﻼﻡ ﻋﻠﻰ ﺃﺷﺭﻑ ﺍﻻﻧﺑﻳﺎء ﻭﺍﻟﻣﺭﺳﻠﻳﻥ ﺍﻣﺎ ﺑﻌﺩ

സര്‍കവ്വലോക രക്ഷിതാവായ അല്ലാഹു മനുഷ്യരാശിക്ക് മുഴുവന്‍ സډാര്‍ഗ്ഗ ദര്‍ശനമായി അവതരിപ്പിച്ച വസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യന്‍റെ ഭൗതികവും പാരത്രികവുമായ സമാധാനത്തിനും വിജയത്തിനുമുള്ള കൃത്യമായ മാര്‍ഗ്ഗങ്ങള്‍ അത് വരച്ചു കാട്ടുന്നു. യഥാര്‍ത്ഥ ഏകദൈവ വിശ്വാസവും സനാതന മൂല്യങ്ങളിലടങ്ങിയ സല്‍കര്‍മ്മങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍റെ പ്രമേയം. ഈ സന്ദേശം പിന്‍പറ്റിയവര്‍ക്ക് ശാശ്വത വിജയമുണ്ടെന്ന സന്തോഷവാര്‍ത്തയും ഇത് അറിഞ്ഞിട്ടും തിരിഞ്ഞ് കളഞ്ഞവര്‍ക്ക് വേദനാപൂര്‍ണ്ണമായ നരക ശിക്ഷയുടെ മുന്നറിയിപ്പും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
ആരാണ് ഏറ്റവും നല്ലത് ചെയ്യുന്നവര്‍ എന്ന് പരിശോധിച്ച് പ്രതിഫലം നല്‍കുവാനായി ഭൂമിയിലെ മനുഷ്യര്‍ക്കുള്ള ഒരു പരീക്ഷ മാത്രമാണ് ജീവിതം. മരണത്തോടെ പരീക്ഷയും പ്രവര്‍ത്തനങ്ങളും നിലക്കുന്നു. പ്രതിഫല ദിന ങ്ങള്‍ ആരംഭിക്കുന്നു. അണു അളവ് നന്മ ചെയ്തവന് അളവറ്റ നന്മകള്‍! തിന്മ ചെയ്തവന് തിന്മയും; അതാണ് പരലോക നീതി... നന്മയേത് ? തിന്മയേത് ? എന്ന് വ്യക്തമാക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍.
ഈ സന്ദേശം എല്ലാ മലയാളികള്‍ക്കും എത്തിക്കുവാനായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ നടത്തുന്ന പഠനപരീക്ഷാ പദ്ധതിയാണ്. 2000 ല്‍ ആരംഭിച്ച ഈ സംരംഭം അനുസൃതമായ 18 ഘട്ടങ്ങളിലൂടെ ഒരു വട്ടം തീര്‍ത്തു. പുനരാവര്‍ത്തനത്തിന്‍റെ ഒന്നാം ഘട്ട പാഠഭാഗം മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്‍റെ 30-ാം ഭാഗം - 'അമ്മ ജുസ്അ്'.
അല്ലാഹുവിന്‍റെ സഹായത്താല്‍ സഊദി അറേബ്യയിലെ പ്രവാസികളു ടെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന വേദിയാണ്
എല്ലാ സിറ്റി സെന്‍ററുകളിലും പരീക്ഷാ കേന്ദ്രങ്ങള്‍, ഉന്നത വ്യക്തിത്വ ങ്ങള്‍ മുതല്‍ കുടുംബിനികളും കുട്ടികളും വരെ ആയിരക്കണക്കിന് അദ്ധ്യേ താക്കള്‍. നിരവധി പഠന കേന്ദ്രങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, ക്വിസ് പ്രോ ഗ്രാമുകള്‍ ! കാമ്പയിനുകള്‍ ! എങ്ങും ഖുര്‍ആനിന്‍റെ ശബ്ദം നിറഞ്ഞു നില്‍ക്കു ന്നു. ഒരേ സമയത്ത് ഒരേ ചോദ്യക്കടലാസില്‍ സഊദി മുഴുവന്‍ ഏകീകരിച്ച് ഗവണ്‍മെന്‍റ് അംഗീകാരത്തോടെ നടക്കുന്ന ഏറ്റവും വ്യവസ്ഥാപിതമായ പരീക്ഷ ! വാര്‍ഷിക പരീക്ഷകള്‍ക്ക് പുറമെ നോക്കി എഴുത്ത് പരീക്ഷകള്‍ ! ലോ കത്തിന്‍റെ നാനാ ഭാഗത്തുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ പരീക്ഷ ! കേന്ദ്രീകൃത ഇവാലുവേഷന്‍ ! അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ! സമ്മാനങ്ങള്‍ !
വിശ്വാസം, കര്‍മ്മം, സ്വഭാവം, സംസ്കാരം, ചരിത്രം, അറബി ഭാഷ ഇവക്ക് യഥാക്രമം പ്രാധാന്യം നല്‍കുന്ന 100 MCQ ചോദ്യങ്ങള്‍. പാഠഭാഗം ശ്രദ്ധിച്ച് ആവര്‍ ത്തിച്ചു വായിക്കുന്നവര്‍ക്ക് മാതൃകാ ചോദ്യക്കടലാസുകളുടെ സഹായത്തോടെ ക്ലാസുകളില്‍ പങ്കെടുക്കാതെ തന്നെ ഉന്നത വിജയം നേടാം.
ജീവിതത്തില്‍ പാലിച്ചു കൊ് ജീവിത പരീക്ഷ വിജയിക്കുന്നവര്‍ക്ക് ലഭിക്കാനുള്ളത് ശാശ്വത സ്വര്‍ഗ്ഗമാണ് ! മഹാഭാഗ്യവാന്‍മാര്‍ക്ക് ലഭിക്കുന്ന മഹത്തായ സമ്മാനം !


വിജയാശംസകള്‍
പരീക്ഷാ കണ്‍ട്രോളര്‍,
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍
+966 11 4032355, +966 0507462528
www.learnthequran.org

Powerd By: Ain Technologies